ജമ്മു കശ്മീര്‍ ജില്ലാ വികസന കൗൺസിലിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ പീപ്പിള്‍ അലൈന്‍സ് ഫോര്‍ ഗുപ്കാര്‍ ഡിക്ലറേഷന്‍ (ഗുപ്കാർ സഖ്യം) 110 സീറ്റുകളില്‍ വിജയിച്ചു. 74 സീറ്റുമായി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായി.
ഗുപ്കാർ സഖ്യം നേടിയ 76 ശമതാനം സീറ്റുകളും കശ്മീർ മേഖലയിലാണ്. ജമ്മുവിൽ നിന്ന് 24 ശതമാനം സീറ്റുകളാണ് സഖ്യത്തിന് ലഭിച്ചത്. ബിജെപിയും പുതിയതായി രൂപീകരിച്ച അപ്നി പാർട്ടിയുമായിരുന്നു മുഖ്യഎതിരാളികൾ. ജമ്മുമേഖലയിലെ സ്വാധീനം ബിജെപി നിലനിർത്തി. കശ്മീരിൽ മൂന്ന് സീറ്റുകൾ നേടി അക്കൗണ്ടും തുറന്നു. ദക്ഷിണ കശ്മീരിലെ കകാപൊര, ശ്രീനഗറിലെ ഖാൻമോ, തുലൈൽ എന്നീ സിറ്റുകളിലാണ് ബിജെപി ജയിച്ചത്.