കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രമേയം പാസാക്കാനും കാര്‍ഷിക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനും വിളിച്ച പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുമതി നിഷേധിച്ചതിനെതിരെ കടുത്ത നിലപാടുകളുമായി പ്രതിപക്ഷം. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ അംഗങ്ങള്‍ നിയമസഭാ കവാടത്തില്‍ പ്രതിഷേധിക്കും.