ബ്രിട്ടനിൽ നിന്നെത്തിയ 20 പേർക്ക് കോവിഡ്

0

ബ്രിട്ടനിൽ നിന്ന് വന്ന 20 യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര സർക്കാർ. എന്നാൽ യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണവൈറസിൽ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും  കേന്ദ്രസർക്കാർ അറിയിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി വിവിധ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തില്‍ ബ്രിട്ടണില്‍ നിന്നും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ പത്ത് ദിവസത്തിനിടെ രാജ്യത്തെത്തിയവരെ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചു.

ഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത എന്നീ വിമാനത്താവളങ്ങളില്‍ നടത്തിയ പരിശോധനയിലാണ് രോഗ ബാധയുള്ളവരെ കണ്ടെത്തിയത്. ബ്രിട്ടണില്‍ നിന്നും കൊല്‍ക്കത്തയില്‍ എത്തിയ രണ്ട് പേര്‍ക്കും, ചെന്നൈയില്‍ എത്തിയ ഒരാള്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ 17 പേര്‍ക്കാണ് വൈറസ് ബാധയുള്ളതായി കണ്ടെത്തിയത്.