നിയമസഭ സമിതിയെ മുന്‍നിര്‍ത്തി അഴിമതി മറയ്ക്കാന്‍ ശ്രമം

0

എന്‍ഫോഴ്‌സ്‌മെന്റിനോട് വിശദീകരണം ചോദിക്കാനുള്ള നിയമസഭ സമിതിയുടെ നീക്കം അഴിമിതി മറയ്ക്കാനുള്ള ശ്രമമാണെന്ന് അനില്‍ അക്കര എംഎല്‍എ. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. സ്പീക്കറേയും നിയമസഭ സമിതിയേയും മുന്‍നിര്‍ത്തി 100 കോടി രൂപയുടെ അഴിമതി മറയ്ക്കാനാണ് ശ്രമിക്കുന്നത്. 30 കോടി രൂപ കമ്മീഷന്‍ കൈമാറി കഴിഞ്ഞു.

പ്രീ-ഫാബ് ടെക്‌നോളജി ലൈഫ് മിഷനില്‍ കൊണ്ടുവന്നത് എം ശിവശങ്കരനാണ്. 500 കോടി രൂപയുടെ ടെണ്ടര്‍ നടപടികള്‍ ഹൈദരാബാദ്-അഹമ്മദാബാദ് ആസ്ഥാനമായ രണ്ട് കമ്പനികള്‍ക്ക് നല്‍കി, 100 കോടി രൂപയാണ് ഇതിലെ കമ്മീഷന്‍. 30 കോടി രൂപ ദുബായില്‍ വെച്ച് കൈമാറി. ഇതെല്ലാം മറയ്ക്കാനാണ് നിയമസഭ സമിതി രംഗത്ത് എത്തിയതെന്നും അനില്‍ അക്കര എംഎല്‍എ പറഞ്ഞു.