നിഗൂഢതകൾ നിറച്ച് ‘നിഴല്‍’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

0
 നയന്‍താരയും, കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ‘നിഴല്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. മലയാളത്തിലെ പ്രശസ്തരായ മുപ്പത്തിരണ്ട് സംവിധായകർ ചേർന്നാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത്. ചാക്കോച്ചന്റെ നാല്പത്തിനാലാം പിറന്നാൾ ദിനത്തിൽ ആരാധകർക്കായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ചേർന്ന് കരുതി വച്ച ഗംഭീര ട്രീറ്റ് തന്നെയാണിത്.  നിഗൂഢത നിറഞ്ഞ മാസ് ഗെറ്റപ്പിൽ മുഖംമൂടിയിൽ എത്തിയ ചാക്കോച്ചന്റെ ചിത്രമാണ് പോസ്റ്ററിലുള്ളത്.
രാജ്യാന്തര പുരസ്കാരങ്ങളും സംസ്ഥാന സർക്കാറിന്റെ അം​ഗീകാരങ്ങളും നേടിയിട്ടുള്ള എഡിറ്റർ അപ്പു എന്‍. ഭട്ടതിരി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ്. സഞ്ജീവാണ്.

ത്രില്ലർ പശ്ചാത്തിലൊരുക്കുന്ന ചിത്രത്തില്‍ നയന്‍താരയ്ക്കൊപ്പം ആദ്യമായി ഒരു മുഴുനീള കഥാപാത്രത്തെ കുഞ്ചാക്കോ ബോബൻ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.പൂർണ്ണമായും എറണാകുളമാണ് ചിത്രത്തിന്റെ ലൊക്കേഷൻ. വാർത്ത പ്രചാരണം: പി.ശിവപ്രസാദ്