മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകന്‍ അഡ്വ. എബ്രഹാം ലോറന്‍സ് ബിജെപിയില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ അപചയത്തില്‍ മനം മടുത്താണ് പാര്‍ടി അംഗം കൂടിയായ താന്‍ സിപിഎം വിടുന്നതെന്ന് എബ്രഹാം പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായി. അഴിമതിയും ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളുമാണ് പാര്‍ടി നടത്തുന്നതെന്നും ഏബ്രഹാം പറഞ്ഞു.
അച്ഛനോട് ചോദിച്ചിട്ടല്ല ബിജെപിയില്‍ ചേരുന്നത്. അതിന്റെ ആവശ്യമില്ല. താന്‍ കൊച്ചുകുഞ്ഞല്ല. അച്ഛനുമായി അഭിപ്രായ വ്യത്യാസം ഇല്ല. എന്നോടൊപ്പമാണ് താമസം. സഹോദരിയുടെ മകനും നേരത്തെ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അത് അയാളുടെ ഇഷ്ടമാണെന്നും എബ്രഹാം ലോറന്‍സ് പറഞ്ഞു.
ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ എബ്രഹാമിനെ പാര്‍ടിയിലേക്ക് സ്വീകരിച്ചു.