ബിനീഷ് കോടിയേരി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ

0

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരി തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കട്ടെ എന്ന് ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടുള്ള സാമ്പത്തിക ഇടപാടില്‍ ബിനീഷ് കോടിയേരിയെ ഇഡി കസ്റ്റഡിയില്‍ എടുത്തതിനെ കുറിച്ചായിരുന്നു യെച്ചൂരിയുടെ മറുപടി.

അമിത് ഷായുടെ മകന്‍ ജയിഷാ വരുമാനം കൂട്ടിയ കേസ് പൊലയല്ല ബിനീഷ് കോടിയേരിയുടെ കേസ്. ഇവിടെ കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം സ്വാഗതം ചെയ്തിട്ടുണ്ട്. മകന്‍ ചെയ്ത തെറ്റിന് കോടിയേരി ബാലകൃഷ്ണന്‍ മറുപടി പറയേണ്ടതില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.