ബിനീഷ് കോടിയേരി സിപിഎം നേതാവല്ല

0

ബിനീഷ് കോടിയേരി സിപിഎം നേതാവല്ലെന്നും കോടിയേരി ബാലകൃഷ്ണനാണ് സംസ്ഥാന സെക്രട്ടറിയെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍. ബിനീഷ് കോടിയേരിയുടെ തെറ്റുകള്‍ക്ക് സിപിഎമ്മിന് ഉത്തരവാദിത്വമില്ല. എം ശിവശങ്കറിന്റെ തെറ്റ് മുഖ്യമന്ത്രിയുടെ തെറ്റല്ല. ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ശിവശങ്കറിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിനും ഉത്തരവാദിത്തമുണ്ട്. തെറ്റായ വഴിയിലൂടെ പോകുന്ന സ്ഥിതി വന്നപ്പോള്‍ ശിവശങ്കറിനെ അധികാരത്തില്‍ നിന്ന് മാറ്റിയിട്ടുണ്ട്. മറ്റെല്ലാം പ്രതിപക്ഷവും ചില മാധ്യമങ്ങളും നിക്ഷിപ്ത താല്‍പ്പര്യം കൊണ്ട് ഉയര്‍ത്തി കൊണ്ടുവരുന്നതാണെന്നും എ വിജയരാഘവന്‍ പറഞ്ഞു.