ആർ ചന്ദ്രശേഖരനെ പിണറായി സംരക്ഷിക്കുന്നു

0

കശുവണ്ടി വികസന കോർപ്പറേഷനിലെ തോട്ടണ്ടി അഴിമതി കേസിലെ പ്രതിയായ ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ. കോർപ്പറേഷൻ ചെയർമാനായിരുന്ന ചന്ദ്രശേഖരനെ സിബിഐക്ക് പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി നൽകിയ മന്ത്രി മേഴ്സിക്കുട്ടിയുടെ തീരുമാനം പിണറായി വിജയൻ ഇടപെട്ട് അട്ടിമറിക്കുകയായിരുന്നു.

500 കോടിയുടെ അഴിമതി നടത്തിയ കോൺഗ്രസ് നേതാവിനെ പ്രോസിക്യൂട്ട് ചെയ്യാൻ സിബിഐയെ അനുവദിക്കാത്തത് അവിശുദ്ധ രാഷ്ട്രീയത്തിൻ്റെ ഉദാഹരണമാണ്. കഴിഞ്ഞ മെയിൽ ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തിയ ഫയൽ മാസങ്ങളോളം അനങ്ങാതിരുന്നത് ചന്ദ്രശേഖരനും ഉന്നത സിപിഎം നേതാക്കളും തമ്മിലുള്ള ബന്ധം കാരണമാണ്. അഴിമതിയുടെ കാര്യത്തിൽ ഒത്തുതീർപ്പ് നടത്തുന്ന പരസ്പര സഹായ മുന്നണികളായി യുഡിഎഫും എൽഡിഎഫും മാറിയെന്നും കെ സുരേന്ദ്രൻ പറഞ്ഞു.