കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജോസ് കെ മാണി. ഇതിന്റെ ഭാഗമായി യുഡിഎഫിനൊപ്പം നേടിയ എംപി സ്ഥാനം രാജിവെക്കും. ധാര്‍മികത ഉയര്ത്തി പിടിച്ചാണ് രാജിയെന്നും ജോസ് കെ മാണി പറഞ്ഞു.
കാര്‍ഷിക പ്രശ്‌നത്തിലും കോവിഡ് പ്രതിരോധത്തിലും ഇടത് മുന്നണി ക്രിയാത്മകമായാണ് പ്രവര്‍ത്തിക്കുന്നത്. വര്‍ഗീയ ശക്തികളെ തടഞ്ഞ് നിര്‍ത്താനും അവര്‍ക്ക് കഴിഞ്ഞതായും ജോസ് കെ മാണി പറഞ്ഞു. റോഷി അഗസ്റ്റിന്‍, എന്‍ ജയരാജ്, തോമസ് ചാഴിക്കാടന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.