HomeKeralaസെക്രട്ടറിയറ്റിലെ തീപിടുത്തം ആസൂത്രിതം

സെക്രട്ടറിയറ്റിലെ തീപിടുത്തം ആസൂത്രിതം

സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ അല്‍പ്പസമയം മുമ്പ് ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൊതുഭരണ വകുപ്പിലാണ് തീപിടുത്ത്. ഇത് സ്വര്‍ണകള്ളക്കടത്തിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള ആസൂത്രിത ശ്രമമാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇതെല്ലാം.

മുമ്പ് ഇടിമിന്നലില്‍ സിസിടിവി കാമറകള്‍ നശിച്ചെന്നാണ് പറഞ്ഞിരുന്നത്. ഇപ്പോള്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന പേരില്‍ തെളിവുകളും ഫയലുകളും തീയിടുന്നു. എന്‍ഐഎ അന്വേഷണം സെക്രട്ടറിയറ്റിലേക്ക് എത്തുന്ന അവസരത്തിലാണ് പൊതുഭരണ വകുപ്പിലെ ഫയലുകള്‍ കത്തുന്ന അവസ്ഥയുണ്ടാകുന്നത്. ഇതിനെതിരെ സത്യസന്ധമായ അന്വേഷണം ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

Most Popular

Recent Comments