HomeIndiaപ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍

പ്രമേയം കൊണ്ടുവരാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ പ്രമേയം കൊണ്ടുവരാന്‍ സര്‍വകക്ഷിയോഗം തീരുമാനിച്ചു. തലസ്ഥാനത്തെ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിനെ ഏല്‍പ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു മുഖ്യമന്ത്രി സര്‍വകക്ഷിയോഗം വിളിച്ചത്.

കോന്ദ്ര മന്ത്രിസഭാ തീരുമാനത്തിനെതിരെ നിയമസഭയില്‍ പ്രമേയം കൊണ്ടുവരാനാണ് സര്‍വകക്ഷിയോഗ തീരുമാനം. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരി പറഞ്ഞു. രാഷ്ട്രീയ ആരോപണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്ന് സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സ്വര്‍ണകള്ളക്കടത്ത് കേസില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.. അദാനിയേക്കാള്‍ 19.6 ശതമാനം കുറഞ്ഞ തുകയാണ് കെഎസ്‌ഐഡിസി ക്വാട്ട് ചെയ്തതെന്നും വി മുരളീധരന്‍ പറഞ്ഞു.

Most Popular

Recent Comments