കുഫോസ് സ്വാതന്ത്യദിനാഘോഷം

0

കൊച്ചി കേരള ഫിഷറീസ്-സമുദ്രപഠന സർവ്വകലാശാലയിൽ (കുഫോസ്) നടന്ന സ്വാതന്ത്യ ദിനാഘോഷത്തിൽ രജിസ് ട്രാർ ഡോ. ബി മനോജ് കുമാർ പതാക ഉയർത്തി. ഫിഷറീസ് ഡീൻ ഡോ. റിജി ജോൺ കെ, ഗവേഷണ വിഭാഗം മേധാവി ഡോ. ദേവിക പിള്ള, എൻ സി സി ഓഫിസർ ഡോ. ചിരഞ്ജീവി പ്രധാൻ എന്നിവർ സ്വാതന്ത്യദിന സന്ദേശം നൽകി. 

കോവിഡ് പ്രതിരോധ പോരാളികളും പനങ്ങാട് പ്രൈമറി ഹെൽത്ത് സെന്റർ ജീവനക്കാരുമായ ഡോ.സിസില അലി (മെഡിക്കൽ ഓഫിസർ), ബിജു കെ.കെ (ഹെൽത്ത് ഇൻസ്പെക്ടർ), പ്രശാന്ത് പി.ആർ (ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ) എന്നിവരെ ആദരിച്ചു. ഇവർക്കുള്ള കുഫോസ് ജീവനക്കാരുടെയും വിദ്യാർത്ഥികളുടെയും ഉപഹാരം രജിസ് ട്രാർ ഡോ.ബി.മനോജ് കുമാർ കൈമാറി.