റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു

0

എറണാകുളത്ത് പിണര്‍മുണ്ടയില്‍ റബ്ബര്‍ ഫാക്ടറി കത്തി നശിച്ചു. എറണാകുളം പളളിക്കരക്കടുത്താണ് രാവിലെ പതിനൊന്നേമുക്കാലോടെ തീപിടിത്തം ഉണ്ടായത്. ആറ് യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയാണ് തീ അണച്ചത്. പിണര്‍മുണ്ട സ്വദേശി അലിയാരുടെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഫാക്ടറി. റബ്ബര്‍ മാലിന്യം കത്തിച്ചു കളയാന്‍ തീയിട്ടതില്‍ നിന്നാണ് തീ പടര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം. തീ പിടുത്തത്തില്‍ ഫാക്ടറി പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. തൃക്കാക്കര, കാക്കനാട്, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്നുമാണ് ആറു യൂണിറ്റ് ഫയര്‍ ഫോഴ്സ് എത്തിയത്