ദില്ലി തെരഞ്ഞെടുപ്പിൽ ഉണ്ടായ കനത്ത തോൽവിയെ തുടർന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ചോപ്ര രാജിവെച്ചു. പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാജി. ഷീല ദീക്ഷിതിന് ശേഷം ചുമതലയേറ്റ സുഭാഷ് ചോപ്രക്ക് പാർട്ടിയിൽ ഒരു മാറ്റവും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഇത്തവണ പലയിടത്തും കെട്ടിവച്ച കാശുപോലും നഷ്ടമായി.