റഫാല്‍ എത്തുന്നു

0

ഇന്ത്യ വാങ്ങിയ 5 റഫാല്‍ വിമാനങ്ങള്‍ അല്‍പ്പസമയത്തിനകം രാജ്യത്ത് എത്തും. ഇന്ത്യന്‍ വിമാന അതിര്‍ത്തി കടന്ന റഫാല്‍ വിമാനങ്ങളെ ഇന്ത്യന്‍ വായുസേനയുടെ സുഖോയ് വിമാനങ്ങള്‍ അകമ്പടി സേവിക്കുന്നു. കടലില്‍ നിന്ന് ഇന്ത്യയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കയില്‍ നിന്ന് സന്ദേശം നല്‍കി. ഇന്ത്യയിലേക്ക് സ്വാഗതം ചെയ്ത യുദ്ധക്കപ്പലിന് നന്ദി പറഞ്ഞ് റഫാല്‍ വൈമാനികന്‍ നന്ദി പറഞ്ഞു.

അബുദാബിയിലെ അല്‍ദഫ്ര വ്യോമതാവളത്തില്‍ നിന്നാണ് റഫാല്‍ വിമാനങ്ങള്‍ വരുന്നത്. അല്‍പ്പസമയത്തിനകം ഹരിയാനയിലെ അംബാല വ്യോമതാവളത്തിലേക്ക് എത്തും. വ്യോമസേന മേധാവി അടക്കമുള്ള ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സ്വീകരിക്കാന്‍ എത്തിയിട്ടുണ്ട്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് റഫാലിനെ സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്തു.