HomeKeralaസ്വപ്‌നയെ സഹായിച്ചെന്ന് ശിവശങ്കര്‍

സ്വപ്‌നയെ സഹായിച്ചെന്ന് ശിവശങ്കര്‍

സ്വപ്‌ന കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനും പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ എം ശിവശങ്കര്‍. ഇടക്കാലത്ത് താനും സാമ്പത്തികമായി സഹായിച്ചിട്ടുണ്ടെന്നും ശിവശങ്കര്‍. ബാങ്ക് ലോക്കറുകളിലും അക്കൗണ്ടുകളിലും കോടികള്‍ സമ്പാദ്യമുള്ള സ്വപ്‌ന സുരേഷിനെയാണ് ശിവശങ്കര്‍ പണം നല്‍കി സഹായിച്ചത്.

സ്വപ്‌നയുടെ തിരുവനന്തപുരത്തെ എസ്ബിഐ ലോക്കറില്‍ നിന്ന് 45 രൂപ കണ്ടെടുത്തിട്ടുണ്ട്. നേരത്തെ മറ്റ് ബാങ്ക് ലോക്കറുകളില്‍ നിന്ന് 1.05 കോടി രൂപയും പിടിച്ചെടുത്തു. ഇതോടെ സ്വപ്‌നയുടെ പേരിലുള്ള ഫിക്‌സഡ് ഡിപ്പോസിറ്റുകള്‍ മരവിപ്പിക്കാന്‍ ബാങ്കുകള്‍ക്ക് കസ്റ്റംസ് സംഘം നിര്‍ദേശം നല്‍കി.

സ്വപ്‌ന സുരേഷിനെ സാമ്പത്തികമായി താന്‍ സഹായിച്ചെന്ന എം ശിവശങ്കറിന്റെ മൊഴി ഇന്ന് എന്‍ഐഎ ചോദ്യം ചെയ്യലില്‍ വിഷയമാകുമെന്നാണ് സുരേഷ്. കോടികള്‍ സമ്പാദ്യമുള്ള വ്യക്തിയെ സഹായിച്ചതാണോ അതോ സ്വര്‍ണ കള്ളക്കടത്തിലേക്കുള്ള സഹായമാണോ തുടങ്ങിയ കാര്യങ്ങളില്‍ വിശദാംശങ്ങള്‍ അന്വേഷിക്കും.

ഇന്ന് രാവിലെ കൊച്ചിയിലെ ആസ്ഥാനത്താണ് ചോദ്യം ചെയ്യല്‍. ഇന്ന് അറസ്റ്റ് ഉണ്ടാകുമോ ചോദ്യം ചെയ്ത് വിട്ടയക്കുമോ തുടങ്ങിയ കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെ നിലനില്‍പ്പിനെ വരെ ബാധിക്കും. കോടിയേരിയും കേന്ദ്രകമ്മിറ്റിയും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും അതൊന്നും മതിയാവില്ലെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മിനും അറിയാം.

Most Popular

Recent Comments