രാജസ്ഥാനില്‍ പുതു തന്ത്രവുമായി കോണ്‍ഗ്രസ്

0

രാഷ്ട്രീയക്കളി തുടരുന്ന രാജസ്ഥാനില്‍ പുതിയ തന്ത്രവുമായി കോണ്‍ഗ്രസ്. കോവിഡ് വിഷയം ചര്‍ച്ച ചെയ്യാന്‍ നിയമസഭ വിളിക്കണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ഗവര്‍ണര്‍ക്ക് നല്‍കി. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം ബിജെപി ശക്തമാക്കുന്നതിനിടെയാണ് കോണ്‍ഗ്രസ് പുതിയ നീക്കം നടത്തുന്നത്.

വിമത എംഎല്‍എമാരെ അയോഗ്യരാക്കുന്നത് തടഞ്ഞ നടപടിക്കെതിരെ സ്പീക്കര്‍ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജി നാളെ തന്നെ പിന്‍വലിച്ചേക്കും. സുപ്രീംകോടതി കേസ് നാളെ പരിഗണിക്കാനിരിക്കെയാണ് പിന്‍വലിക്കാനുള്ള നീക്കം. കേസ് ചൂണ്ടിക്കാട്ടി വിശ്വാസ വോട്ടെടുപ്പ് ഗവര്‍ണര്‍ വൈകിക്കാതിരിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ സമാ സമ്മേളനം വിളിക്കാത്തതിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിപുലമായ പ്രചാരണം നടത്താനും കോണ്‍ഗ്രസ് നീക്കമുണ്ട്. നാളെ രാജ്ഭവന്‍ മാര്‍ച്ചും സംഘടിപ്പിക്കും.

മുഖ്യമന്ത്രി നിയമസഭ വിളിക്കാന്‍ ശുപാര്‍ശ നല്‍കിയതിനെ തുടര്‍ന്ന് ഗവര്‍ണര്‍ ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരെ വിളിച്ചു വരുത്തി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു.