സംസ്ഥാനത്തിന് ഇന്ന് 927 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 689 പേര്‍ രോഗമുക്തരായി. സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുമ്പോഴും രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട് എന്നത് ആശ്വാസമാണ്. എന്നാല്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നത് കൂടുകയാണ്.
ഇന്ന് 733 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ പേരുടെ ഉറവിടം വ്യക്തമല്ല. 67 ഉറവിടം അറിയാത്ത കേസുകളുണ്ട്.
ഇന്നത്തെ രോഗികളില്‍ 76 പേര്‍ വിദേശത്ത് നിന്നും 91 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. ഇന്ന് 16 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗ ബാധയുണ്ട്.
സംസ്ഥാനത്ത് കോവിഡ് മരണം 61 ആയി. ഇന്ന് രണ്ട് മരണങ്ങളാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തൃശൂര്‍ സ്വദേശി വര്‍ഗീസ്, മലപ്പുറം സ്വദേശി ആബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്.
ഇന്ന് തൃശൂര്‍ ജില്ലയില്‍ 4 ബിഎസ്എഫുകാര്‍ക്കും, 4 കെഎസ്ഇ ജീവനക്കാര്‍ക്കും ഒരു കെഎല്‍എഫ് ജീവനക്കാരുനും കണ്ണൂരില്‍ ഒരു ഡിഎസ് സി ജവാനും രോഗബാധയുണ്ട്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം – 175
കൊല്ലം -74
എറണാകുളം -61
ഇടുക്കി -48
മലപ്പുറം -56
പാലക്കാട് -42
കോട്ടയം -54
ആലപ്പുഴ -46
തൃശൂര്‍ -41
പത്തനംതിട്ട -91
കണ്ണൂര്‍-47
വയനാട് -28
കോഴിക്കോട് -57
കാസര്‍കോട് -107
നിലവില്‍ ചികിത്സയിലുള്ളവര്‍ -8980
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -1277
ഹോട്ട്‌സ്‌പോട്ടുകള്‍ -494
പുതിയ ഹോട്ട്സ്പോട്ടുകള്‍ -29