കോവിഡ് മൂലം മരിച്ചയാളുടെ സംസ്‌ക്കാരം നഗരത്തിലെ ശ്മശാനത്തില്‍ നടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. കോട്ടയത്താണ് സംഭവം. ചുങ്കം സ്വദേശി ഔസേപ്പ് ജോര്‍ജിന്റെ സംസ്‌കാരമാണ് നാട്ടുകാര്‍ തടഞ്ഞത്. പള്ളിയിലെ ശ്മശാനത്തില്‍ സംസ്‌ക്കാരം നടത്താതെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ നടത്താന്‍ അനുവദിക്കില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു.
കൗണ്‍സിലര്‍ ഹരികുമാറിന്റെ നേതൃത്വത്തിലാണ് സമരം. ശ്മശാനത്തിന്റെ കവാടം നാട്ടുകാര്‍ അടച്ചിരിക്കുകയാണ്. ശക്തമായ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു. പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്ന് ജില്ലാ ഭരണാധികാരികള്‍ പറഞ്ഞു. പള്ളിയില്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരമുള്ള സുരക്ഷ ഒരുക്കാന്‍ സൗകര്യമില്ലാത്തത് കൊണ്ടാണ് പൊതു ശ്മശാനത്തിലേക്ക് മൃതദേഹം കൊണ്ടുവന്നതെന്നും അധികാരികള്‍ പറഞ്ഞു.