യുഎഇ കോണ്‍സുലേറ്റ് ജനറലുമായി നേരിട്ട് അനൗദ്യോഗികമായി സമ്പര്‍ക്കം പുലര്‍ത്തിയ മന്ത്രി കെ ടി ജലീലിനെതിരെ പരാതിയുമായി യുഡിഎഫ്. മന്ത്രി ഫെറ ലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ പ്രധാനമന്ത്രിക്ക് പരാതി നല്‍കി. ഫെറ ലംഘനത്തിന്റെ തെളിവുകള്‍ മന്ത്രി തന്നെ പുറത്ത് വിട്ടതായും കുറ്റസമ്മതം നടത്തിയതായും പരാതിയില്‍ പറയുന്നു.

മന്ത്രിയുടെ നടപടി പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കിലെ പതിനെട്ടാം അധ്യായത്തിന് വിരുദ്ധമാണ്. ഇത് 5 വര്‍ഷം വരെ തവോ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏജന്‍സിക്ക് ഇക്കാര്യം അന്വേഷിക്കാം. മന്ത്രിക്കെതിരെ അടിയന്തരമായി അന്വേഷണം നടത്തണം എന്നും വിചാരണക്ക് വിധേയനാക്കണമെന്നും ബെന്നി ബഹനാന്‍ ആവശ്യപ്പെട്ടു.





































