സംസ്ഥാനത്ത് ഇന്ന് 821 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്.
ഇതില്‍ 629 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ് രോഗബാധ എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു.
ഇവരില്‍ 43 പേരുടെ ഉറവിടം വ്യക്തമല്ല. ഇന്ന് 172 പേരുടെ പരിശോധന ഫലം നെഗറ്റീവ് ആയി.
സംസ്ഥാനത്ത് മരണം 42 ആയി ഉയര്‍ന്നു
ഇന്ന് രണ്ട് മരണം ഉണ്ട്. കാസര്‍കോട് ഉപ്പള സ്വദേശിനി നഫീസ, എറണാകുളം ആലുവ സ്വദേശി കുഞ്ഞുവീരന്‍ എന്നിവരാണ് മരിച്ചത്. 75 വയസ്സുള്ള നഫീസ കണ്ണൂരില്‍ ചികിത്സയിലായിരുന്നു. 67 വയസ്സുള്ള കുഞ്ഞുവീരന്‍ നേരത്തെ മറ്റ് രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു എന്നാണ് വിവരം.
ഇന്നത്തെ രോഗികളില്‍ 110 പേര്‍ വിദേശത്ത് നിന്നും 69 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
13 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗബാധയുണ്ട്.
26 പുതിയ ഹോട്ട്‌സ്‌പോട്ട് കൂടി പ്രഖ്യാപിച്ചു
ആകെ ഹോട്ട്‌സ്‌പോട്ടുകള്‍ -318
തിരുവനന്തപുരത്താണ് ഇന്നും കൂടുതല്‍ രോഗികള്‍. 222 പേര്‍ക്കാണ് രോഗം. ഇതില്‍ 203 പേര്‍ക്കും സമ്പര്‍ക്കം മൂലമാണ്.
ഇന്നത്തെ രോഗികള്‍ ജില്ല തിരിച്ച്
തിരുവനന്തപുരം -222
എറണാകുളം -98
പാലക്കാട് -81
കൊല്ലം -75
തൃശൂര്‍ -61
കാസര്‍കോട് -57
ആലപ്പുഴ – 52
ഇടുക്കി -49
പത്തനംതിട്ട -35
കോഴിക്കോട് -32
മലപ്പുറം – 25
കോട്ടയം -20
കണ്ണൂര്‍ -13
വയനാട് -1
ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ -866