സ്വര്‍ണകള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എന്‍ഐഎ അന്വേഷണം നീണ്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സംസ്ഥാനത്ത് നടക്കുന്നത് കണ്‍സള്‍ട്ടന്‍സി ഭരണമാണ്. കണ്‍സള്‍ട്ടന്‍സിക്ക് അമിതാധികാരം ആണ്. മുഖ്യമന്ത്രിക്ക് സ്വന്തം ഓഫീസിനെ നിയന്ത്രിക്കാനുള്ള കഴിവില്ല. ഓഫീസ് നടത്തിയ മുഴുവന്‍ കാര്യങ്ങളിലും മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം ഉണ്ട്. പിണറായി നല്ല ഭരണാധികാരി എന്നത് പിആര്‍ ഏജന്‍സികളുടെ പ്രചാരണം മാത്രം.
ഉപ്പു തിന്നവര്‍ വെള്ളം കുടിക്കണം എന്നതാണ് തങ്ങളും പറയുന്നത്. പക്ഷേ ഉപ്പു തിന്നവര്‍ മാറിനില്‍ക്കുകയാണ്. സെക്രട്ടറിയറ്റില്‍ പിഡബ്ല്യൂസിക്ക് ഓഫീസ് തുറക്കാന്‍ നിര്‍ദേശം വെച്ചത് വെറുമൊരു സെക്രട്ടറി അല്ല. ഗതാഗത സെക്രട്ടറിയാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഒത്താശയോടെ ആണ് ഇക്കാര്യം നടന്നത്. അന്ന് താന്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ തന്നെ അവഹേളിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. ഉറപ്പില്ലാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
സര്‍ക്കാരിന് ഒരു കാലത്തും പ്രതിഛായ ഉണ്ടായിട്ടില്ല. എല്ലാം പിആര്‍ ഏജന്‍സികളുടെ പുകമാറ മാത്രം. പുകമറകള്‍ക്ക് അധികം ആയുസ്സില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.