ഡിവൈഎസ്പി അടക്കം എട്ടു പൊലീസുകാരെ വെടിവെച്ചുകൊന്ന വികാസ് ദുബൈ എന്ന കൊടുംകുറ്റവാളി കൊല്ലപ്പെട്ടു. പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിന്റെ വെടിയേറ്റ് മരിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം മധ്യപ്രദേശില്‍ പിടിയിലായ വികാസ് ദുബൈയുമായി ഉത്തര്‍പ്രദേശിലേക്ക് പോവുകയായിരുന്ന പൊലീസ് വാഹനം അപകടത്തില്‍ മറിഞ്ഞു. ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ പൊലീസ് വെടിവെയ്ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബൈ കൊല്ലപ്പെട്ടത്. കാണ്‍പൂരിന് സമീപമാണ് പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റ വികാസ് പൊലീസുകാരനില്‍ നിന്ന് തോക്ക് കൈക്കലാക്കി രക്ഷപ്പെടാന്‍ ശ്രമിച്ചു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടപ്പോള്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെച്ചു. ഇതോടെ ആത്മരക്ഷാര്‍ത്ഥം പൊലീസും വെടിവെയ്ക്കുകയായിരുന്നു എന്നാണ് യുപി പൊലീസിന്‍രെ വിശദീകരണം.
മധ്യപ്രദേശിലെ പ്രശസ്തമായ ഉജ്ജയിന്‍ മഹൈകാള്‍ ക്ഷേത്രത്തില്‍ നിന്നാണ് ഇന്നലെ രാവിലെ വികാസിനെ പിടികൂടിയത്. കഴിഞ്ഞയാഴ്ചയാണ് കാണ്‍പൂരില്‍ തന്നെ പിടികൂടാനെത്തിയ ഡിവൈഎസ്പി അടക്കം എട്ടു പൊലീസുകാരെ ഇയാളം സംഘവും വെടിവെച്ച് കൊന്നത്. ഇയാളും അടുത്ത അനുയായികളെ കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് വെടിവെച്ചു കൊന്നിരുന്നു.