യഥാര്‍ത്ഥ പ്രതികളെ രക്ഷിക്കാന്‍ ശ്രമം

0

തിരുവനന്തപുരം കോണ്‍സുലേറ്റ് സ്വര്‍ണ കള്ളക്കടത്ത് കേസില്‍ ദുരൂഹത സൃഷ്ടിച്ച് യഥാര്‍ത്ഥ പ്രതികളെ രക്ഷപ്പടുത്താന്‍ ശ്രമം നടക്കുന്നതായി സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ്. ആസുത്രിത ഗൂഡാലോചനയോടെയാണ് ഈ നീക്കം. സ്വര്‍ണം കടത്തി കൊണ്ടുവന്നവരേയും അതിന് പുറകിലുള്ളവരേയും പിടികൂടണം.

പലതവണ നയതന്ത്ര വഴി ഉപയോഗിച്ച് സ്വര്‍ണം കടത്തിയതായാണ് പറയുന്നത്. പക്ഷേ അതൊന്നും പിടികൂടാന്‍ കസ്റ്റംസിന് കഴിഞ്ഞില്ല. ഇത് സംബന്ധിച്ച് ഇതുവരെ അന്വേഷണം നടത്താതിരുന്നത് ആരെ സംരക്ഷിക്കാനാണെന്ന് വി മുരളീധരന്‍ വ്യക്തമാക്കണം.

കോണ്‍ഗ്രസും ബിജെപിയും മാധ്യമങ്ങളും പുകമറ സൃഷ്ടിച്ച് സ്വര്‍ണ്ണക്കടത്ത് എന്ന പ്രശ്‌നത്തില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണ്. സ്വര്‍ണം വിട്ടു കിട്ടാന്‍ കസ്റ്റംസിനെ ആദ്യം വിളിച്ചത് ബിഎംഎസ് നേതാവാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് കെ സുരേന്ദ്രന്‍ ആരോപണം ഉന്നയിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയറ്റ് വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.