HomeHealthഅത് സത്യം, വായുവിലൂടെയും വ്യാപനം

അത് സത്യം, വായുവിലൂടെയും വ്യാപനം

വായുവിലൂടെയും കോവിഡ് വൈറസ് വ്യാപിക്കും എന്നത് ലോകാരോഗ്യ സംഘടനയും സമ്മതിക്കുന്നു. ലോകത്തെ ആശങ്കപ്പെടുത്തിയ ഈ കണ്ടെത്തലിനെ
ഇതുവരെ ലോകാരോഗ്യ സംഘടന അനുകൂലിച്ചിരുന്നില്ല.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരു സംഘം ഗവേഷകരാണ് കോവിഡ് വൈറസ് വായുവിലൂടെ സഞ്ചരിക്കും എന്ന് ലോകത്തെ അറിയിച്ചത്. ഇതിനെ അനുകൂലിച്ചും എതിര്‍ത്തും ഒട്ടേറെ ഗവേഷകരും ഡോക്ടര്‍മാരും രംഗത്ത് വന്നിരുന്നു. ഇക്കാര്യത്തില്‍ അഭിപ്രായം പറയണമെന്ന വാദത്തോട് ഇതുവരെ പ്രതികരിച്ചിരുന്നില്ല ലോകാരോഗ്യ സംഘടന.

വിദഗ്ദരുമായി ചര്‍ച്ചകള്‍ നടത്തിയെന്നും വായുവിലൂടെ സഞ്ചരിക്കാനുള്ള സാധ്യത തള്ളിക്കളയാന്‍ ആവില്ലെന്നുമാണ് ഇപ്പോഴത്തെ നിഗമനമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. സംഘടനയുടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ടെക്‌നിക്കല്‍ ഹെഡായ മരിയ വാന്‍ കെര്‍ക്കോവ് ആണ് ഇക്കാര്യം അറിയിച്ചത്. അതുകൊണ്ട് തന്നെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ മാന്വല്‍ തയ്യാറാക്കേണ്ടി വരുമെന്നും മരിയ പറഞ്ഞു.

Most Popular

Recent Comments