HomeKeralaനിയന്ത്രണം ഉറപ്പാക്കും

നിയന്ത്രണം ഉറപ്പാക്കും

ആരാധനാലയങ്ങള്‍, ഹോട്ടല്‍, റസ്റ്റോറന്റുകള്‍, ഷോപ്പിംഗ് മാള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി കിട്ടിയ ഇടങ്ങളില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാന സര്‍ക്കാരും നിര്‍ദേശിച്ച ശുചിത്വമാനദണ്ഡങ്ങളും വ്യവസ്ഥകളും പാലിക്കപ്പെടുന്നത് ഉറപ്പാക്കുമെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ പറഞ്ഞു. അനുവദനീയമായതില്‍ കൂടുതല്‍ ആളുകള്‍ കൂട്ടംകൂടുന്നതും, മാസ്‌ക് ധരിക്കാതിരിക്കുന്നതും ശ്രദ്ധയില്‍പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കും.  ആരാധനാലയങ്ങള്‍ പലതവണ അണുവിമുക്തമാക്കുന്നുവെന്നു നടത്തിപ്പുകാര്‍ ഉറപ്പാക്കണം. 10 വയസില്‍ താഴെയും, 65 ന് മുകളിലും പ്രായമുള്ളവര്‍, ഗുരുതര രോഗമുള്ളവരും പുറത്തിറങ്ങരുത്. ശബരിമല ദര്‍ശനം സംബന്ധിച്ച് പുറപ്പെടുവിച്ചിട്ടുള്ള നിബന്ധനകളും പാലിക്കുന്നത് നിരീക്ഷിക്കും.

 കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജാഗ്രതയില്‍ വീഴ്ച ഉണ്ടാവരുത്. വിദേശരാജ്യങ്ങളില്‍നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ ക്വാറന്റീന്‍ പൂര്‍ണമായും പാലിക്കണം. ഇവര്‍  പുറത്തു പോകാതിരിക്കാന്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരുന്ന മൂന്നു മാസം കോവിഡ് വ്യാപനവും രോഗികളുടെ എണ്ണവും വര്‍ധിക്കുമെന്ന വിലയിരുത്തല്‍ കണക്കിലെടുത്ത് ആളുകള്‍ നിയന്ത്രണങ്ങള്‍ അനുസരിക്കണം. പുറത്തുനിന്നും വരുന്നവരുടെ ക്വാറന്റീനും, 65 വയസു കഴിഞ്ഞവരുടെയും രോഗികളുടെയും റിവേഴ്‌സ് ക്വാറന്റീനും പൂര്‍ണമായും നടപ്പാക്കിയില്ലെങ്കില്‍ രോഗവ്യാപനം നിയന്ത്രിക്കാനാവില്ലെന്നും സൂപ്രണ്ട് പറഞ്ഞു.

Most Popular

Recent Comments