അന്ധകാരനഴി ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച് ഉപദേശക സമിതി യോഗത്തില്‍ തീരുമാനങ്ങളായി. പ്രധാന തീരുമാനങ്ങള്‍ : ഷട്ടറുകളുടെയും അനുബന്ധ സംവിധാനങ്ങളുടെയും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസൃതം ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കും. വേലിയേറ്റ-വേലിയിറക്ക തക്കവും കാലവും അനുസരിച്ച് ഷട്ടർ ഉയർത്തും. തീയതി ഇറിഗേഷൻ വകുപ്പ് നിശ്ചയിക്കും. പൊഴി മുറിച്ച് വെള്ളക്കെട്ട് ഒഴിവാക്കും. മണൽ പുറത്തേക്ക് കൊണ്ടുപോകില്ല. നീരൊഴുക്കിന് തടസ്സമാകുന്ന പക്ഷം മണൽഭിത്തി മുറിക്കും. മണൽ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയിൽ പ്രദേശത്ത് സൂക്ഷിക്കും. ജില്ല കളക്ടർ എ അലക്‌സാണ്ടർ അധ്യക്ഷനായി.