സാലറി കട്ടിന് ഹൈക്കോടതി സ്‌റ്റേ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഈ മാസത്തെ ശമ്പളം വൈകും.സര്‍ക്കാരിനേറ്റ തിരിച്ചടി മറികടക്കാന്‍ പുതിയ ഓര്‍ഡിന്‍സ് അണിയറയില്‍ ഒരുങ്ങുന്നു. ഈ ഓര്‍ഡിനന്‍സ് ഇറങ്ങി കട്ട് ചെയ്ത ശമ്പളം മാത്രമേ ജീവനക്കാര്‍ക്ക് നല്‍കുകയുള്ളൂ.
സംസ്ഥാനത്ത് ദുരന്ത സ്ഥിതിയാണെന്ന് പ്രഖ്യാപിച്ചാല്‍ 25 ശതമാനം വരെ ശമ്പളം പിടിച്ചെടുക്കാനാവുന്ന തരത്തിലാണ് ഓര്‍ഡിനന്‍സ് തയ്യാറാക്കുന്നതെന്നാണ് വിവരം. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്.