HomeKeralaഗുരുവായൂർ ക്ഷേത്രം: ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ്‌

ഗുരുവായൂർ ക്ഷേത്രം: ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ബോര്‍ഡ്‌

ഗുരുവായൂർ ക്ഷേത്രത്തിൽ ഈ വർഷത്തെ വിഷുക്കണി ഏപ്രിൽ 14ന് പുലർച്ചെ 2.30 മുതൽ 3 വരെ നടത്തും. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ക് ഡൗണ്‍
നിലനിലക്കുന്നതിനാൽ ഭക്തജനങ്ങളെ ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കില്ല. ഡ്യൂട്ടിയിലുള്ള ശാന്തിക്കാരടക്കമുള്ള പാരമ്പര്യ പ്രവർത്തിക്കാർക്കും ഉദ്യോഗസ്ഥർക്കും മാത്രമായിരിക്കും ക്ഷേത്രത്തിനകത്ത് പ്രവേശിക്കുക. കോവിഡ് 19 ലോക്ക് ഡൗൺ സാഹചര്യം മനസ്സിലാക്കി ഭക്തജനങ്ങൾ സഹകരിക്കണമെന്ന് ദേവസ്വം ചെയർമാൻ കെ. ബി മോഹൻദാസ്, അഡ്മിനിസ്ട്രേറ്റർ എസ്. വി ശിശിർ എന്നിവർ ഭക്തരോട് അഭ്യർത്ഥിച്ചു.

മൂന്നുമുതല്‍ കേളി മുതൽക്കുള്ള നിത്യനിദാനചടങ്ങുകൾ ക്രമപ്രകാരം നടക്കും. പതിവുള്ള വിഷുനമസ്‌ക്കാരസദ്യ ഇത്തവണ ആഘോഷമില്ലാതെ ബഹുത്വമായി രണ്ടുപേര്‍ക്ക്‌ മാത്രം ഇലയിട്ട് വിളമ്പി നടത്തും. പകർച്ച ഉണ്ടാകില്ലെന്നും ദേവസ്വം അറിയിച്ചു.
രാവിലെ നിർമ്മാല്യസമയത്ത് വിഷുക്കണിയ്ക്ക് പതിവുള്ളതുപോലെ പലകപ്പുറത്ത് നെയ് വിളക്ക് തെളിയിക്കും. കുരുത്തോല, കണിക്കൊന്ന ഇത്യാദികൾ കൊണ്ട് കൊടിമരത്തിനുസമീപം ചെറിയതോതിൽ അലങ്കരിയ്ക്കും.

Most Popular

Recent Comments