കേരള സംസ്ഥാന അധ്യാപക അവാർഡുകൾ നേടിയ തൃശ്ശൂർ ജില്ലയിലെ അധ്യാപകരെ തൃശൂർ വിദ്യാഭ്യാസജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം ആദരിച്ചു. തൃശ്ശൂർ സേക്രഡ് ഹാർട്ട് കോൺവെൻ്റ് ഗേൾസ് ഹൈസ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ ആഗ്നസ്, ഗവൺമെന്റ് ഹൈസ്കൂൾ അയ്യന്തോളിലെ അധ്യാപകൻ സൈജൻ. ടി. ടി എന്നിവരെയാണ് ആഭിനന്ദിച്ചത്.
ജില്ലാ വിദ്യാഭ്യാസ ഓഫീസർ രോഹിത് നന്ദകുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിപാടി. തൃശ്ശൂർ വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ ജോഫി സി മഞ്ഞളി അധ്യക്ഷനായി. ഹെഡ്മാസ്റ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾ പങ്കെടുത്തു.