എൻ ഡി എ നിലമ്പുർ നിയോജക മണ്ഡലം സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജ് ബിജെപിയിൽ ചേർന്നു. പാർട്ടി സംസ്ഥാന സെക്രെട്ടറി അഡ്വ.എസ് സുരേഷ് ഭാരതീയ ജനത പാർട്ടിയിലേക്ക് ഷാൾ അണിയിച്ച് സ്വീകരിച്ചു. പാർട്ടി അംഗത്വം നൽകുകയും ചെയ്തു. തുടന്ന് കേരള കോൺഗ്രസ്സ്(ജെ) ജില്ലാ സെക്രെട്ടറി ഷാജു ചെറിയാനെയും പാർട്ടിയിലേക്ക് സ്വീകരിച്ചു
കേരളത്തിൻ്റെ മുടിയനായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ. അഴിമതിയുടെയും സ്വജനപക്ഷപാതത്തിൻ്റെയും പിണറായി ഭരണം കേരളത്തിൽ അവസാനിപ്പിക്കുക എന്നതാണ് BJP ലക്ഷ്യം. LDF കഴിഞ്ഞാൽ UDF വരും എന്നത് ഒരു പഴങ്കഥ മാത്രമാണ്.
കോൺഗ്രസ്സ് തുടർച്ചയായി പ്രതിപക്ഷത്തിരുന്ന സംസ്ഥാനങ്ങളിൽ അവർ വീണ്ടും അധികാരത്തിൽ വന്നിട്ടില്ല എന്ന ചരിത്രം ഓർമിപ്പിക്കുന്നു. നരേന്ദ്രമോദി സർക്കാറിൻ്റെ വികസിത ഭാരതത്തിൽ വികസിത കേരളവും വികസിത നിലമ്പൂരും സാധ്യമാക്കാൻ BJP പ്രതിഞ്ജാബദ്ധമാണെന്നും സുരേഷ് പറഞ്ഞു.
മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡൻ്റ് രശ്മിൽ നാഥ് അദ്ധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ.രഞ്ജിത്, വെസ്റ്റ്ജില്ലാ പ്രസിഡൻ്റ് ദീപ പുഴക്കൽ, മലപ്പുറം സിറ്റി ജില്ലാപ്രസിഡൻ്റ് പി.സുബ്രമണ്യൻ ,നാരായണൻമാസ്റ്റർ, പ്രേമൻ , അഡ്വ. അശോക് കുമാർ എന്നിവർ സംസാരിച്ചു.
എല്ലാവർക്കും വേണ്ടി വികസിത നിലമ്പൂർ എന്ന ലക്ഷ്യം സാധ്യമാക്കാൻ NDAക്ക് മാത്രമേ കഴിയൂ എന്ന് സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജ്ജ് പറഞ്ഞു.
ബിജുസാമുവൽ സ്വാഗതവും ഷിനോജ് പണിക്കർ നന്ദിയും പറഞ്ഞു.