ജില്ലയിൽ ഏഴ് സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ തുറന്നു

0

തൃശൂർ ജില്ലയിൽ ഏഴ് സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ പൊതുജനങ്ങൾക്ക് സമർപ്പിച്ചു. കുടുംബശ്രീ മിഷനും സംസ്ഥാന ആഭ്യന്തര വകുപ്പും സംയുക്തമായി ഡിവൈഎസ്പി, എ സി പി ഓഫീസുകൾ കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സ്നേഹിത പോലീസ് എക്സ്റ്റൻഷൻ സെന്ററുകൾ.

എ സി പി ഒല്ലൂർ, എ സി പി തൃശൂർ, എ സി പി കുന്നംകുളം, എ സി പി ഗുരുവായൂർ, ഡി വൈ എസ് പി കൊടുങ്ങല്ലൂർ, ഡി വൈ എസ് പി ഇരിങ്ങാലക്കുട, ഡി വൈ എസ് പി ചാലക്കുടി തുടങ്ങിയ 7 പോലീസ് സ്റ്റേഷനുകളിലാണ് സ്നേഹിത എക്സ്റ്റൻഷൻ സെന്ററുകൾ പ്രവർത്തനമാരംഭിച്ചത്. പോലീസ് സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവരിൽ അടിയന്തര മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് നൽകുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഇരിങ്ങാലക്കുട ഡി വൈ എസ് പി ഓഫീസിൽ  മന്ത്രി ഡോ. ആർ ബിന്ദു ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. അഡീഷനൽ എസ് പി വി എ ഉല്ലാസ് മുഖ്യാതിഥിയായി.  ഇരിങ്ങാലക്കുട ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ ജി സുരേഷ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ അസിസ്റ്റന്റ് കോർഡിനേറ്റർ കെ കെ പ്രസാദ്, വാർഡ് കൗൺസിലർ സതി സുബ്രഹ്മണ്യൻ, ഇരിങ്ങാലക്കുട സിഡിഎസ് 2 ചെയർപേഴ്സൺ ഷൈലജ ബാലൻ, ഇരിങ്ങാലക്കുട സിഡിഎസ് ചെയർപേഴ്സൺ പി കെ പുഷ്പാവതി പങ്കെടുത്തു.

കൊടുങ്ങല്ലൂർ ഡിവൈഎസ്പി ഓഫീസിലെ സ്നേഹിത സെന്റർ എംഎൽഎ അഡ്വ. വി.ആർ സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് വി.കെ രാജു അധ്യക്ഷത വഹിച്ചു. കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ ടി.കെ ഗീത മുഖ്യാതിഥിയായി. കൊടുങ്ങല്ലൂർ നഗരസഭ വാർഡ് കൗൺസിലർ പി.എസ് സുമേഷ്, കൊടുങ്ങല്ലൂർ കുടുംബശ്രീ സി ഡി എസ് -2 ചെയർപേഴ്സൺ സി.ജി ശാലിനിദേവി, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ ബി.കെ അരുൺകുമാർ തുടങ്ങിയവർ സംസാരിച്ചു. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ റെജി തോമസ് സ്വാഗതവും കൊടുങ്ങല്ലൂർ നഗരസഭ സിഡിഎസ് ചെയർപേഴ്സൺ ശ്രീദേവി തിലകൻ നന്ദിയും പറഞ്ഞു.

ഗുരുവായൂർ എസിപി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെന്റർ വടക്കേക്കാട് ഇൻസ്പെക്ടർ എസ്എച്ച്ഒ കെ അനിൽകുമാറിന്റെ അധ്യക്ഷതയിൽ ഗുരുവായൂർ എംഎൽഎ എൻ.കെ അക്ബർ ഉദ്ഘാടനം നിർവ്വഹിച്ചു.നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് മുഖ്യാതിഥിയായിരുന്നു. ചാവക്കാട് നഗരസഭ ചെയർപേഴ്സൺ ഷീജ പ്രശാന്ത്, ഗുരുവായൂർ നഗരസഭ വൈസ് ചെയർപേഴ്സൺ അനിഷ്മ ഷനോജ്, സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈലജ സുധൻ, തുടങ്ങിയവർ  പങ്കെടുത്തു.

ഒല്ലൂർ അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിൻസ് നിർവഹിച്ചു. അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് എസ് പി സുധീരൻ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ഡോ. യു സലിൻ, ഒല്ലൂർ സിഐ വി എം വിമോദ്, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷൻ കോഡിനേറ്റർ എസ് സി നിർമ്മൽ, തൃശ്ശൂർ 2 സിഡിഎസ് ചെയർപേഴ്സൺ റെജുല കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.

ചാലക്കുടി ഡിവൈഎസ്പി ഓഫീസിലെ സ്നേഹിത എക്സ്റ്റൻഷൻ സെൻ്റർ ചാലക്കുടി നഗരസഭ ചെയർമാൻ ഷിബു വാലപ്പൻ ഉദ്ഘാടനം നിർവ്വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് കെ സുമേഷ് അധ്യക്ഷത വഹിച്ചു. ചാലക്കുട്ടി നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആലീസ് ഷിബു,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ പ്രീതി ബാബു, കോടശേരി സി ഡി എസ് ചെയർ പേഴ്സൺ ലിവിത വിജയൻ, കുടുംബശ്രീ അസി. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കെ രാധാകൃഷ്ണൻ, ചാലക്കുടി നഗരസഭ സി ഡി എസ് ചെയർപേഴ്സൺ സുബി ഷാജി എന്നിവർ സംസാരിച്ചു.

തൃശൂർ എ സി പി ഓഫീസിലെ സ്നേഹിത പോലീസ് സ്റ്റേഷൻ എക്സ്റ്റൻഷൻ സെൻ്റർ അസി. കമ്മീഷണർ ഓഫ് പോലീസ് ക്രൈം റെക്കോഡ് ബ്യൂറോ ടി മനോജ് ഉദ്ഘാടനം നിർവ്വഹിച്ചു. തൃശ്ശൂർ സിറ്റി വനിത പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അപര്‍ണ ലവ കുമാർ അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. യു സലിൽ മുഖ്യാതിഥിയായി. കുടുംബശ്രീ അസി ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എസ് സി നിർമ്മൽ , തൃശൂർ കോർപ്പറേഷൻ സിഡി എസ് 2 ഉപസമിതി കണ്‍വീനര്‍ ജെസി അശോകന്‍ എന്നിവർ സംസാരിച്ചു.