അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ആകാശവാണി തൃശൂർ നിലയം തൃശൂർ സെൻറ് മേരീസ് കോളേജ് വനിതാ സെല്ലുമായി സഹകരിച്ചു “പ്രവർത്തനം ത്വരിതപ്പെടുത്തുക ” എന്ന വിഷയത്തിൽ ഏകദിന സെമിനാര് സംഘടിപ്പിച്ചു . കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ പ്രിൻസിപ്പൽ ഡോ സിസ്റ്റർ ബീന ടി എൽ അധ്യക്ഷത വഹിച്ചു. തൃശൂർ നിലയം പ്രോഗ്രാം മേധാവി ജയ സി ആർ ആമുഖ പ്രഭാഷണം നടത്തി.
മുത്തുമണി സോമസുന്ദരം, ഉമാ പ്രേമൻ, ഡോ കൊച്ചുറാണി ജോസഫ്, സഹീറ തങ്ങൾ, ഗീത സലീഷ്, കോളേജ് വനിതാ സെൽ കോഡിനേറ്റർ ഡോ ധന്യ ശങ്കർ എന്നിവർ സംസാരിച്ചു. നിലയം മേധാവി പി ജി രാജേന്ദ്രൻ, സ്റ്റാഫ് അംഗങ്ങളായ ബാബു മാത്യു , അഞ്ജു പി അർജുനൻ, വൈ എസ് പൗർണമി, വാമനൻ നമ്പൂതിരി , ഡോ ജയകൃഷ്ണൻ , സൂരജ് തുടങ്ങിയവർ സന്നിഹിതരായി. തുടർന്ന് സി എസ് അനുരൂപ് കുമാരി, പാർവതി ദിലീപ് തുടങ്ങിയവർ വയലിനിൽ അവതരിപ്പിച്ച ഫ്യൂഷൻ സംഗീതവും ഉണ്ടായിരുന്നു.