റവന്യു അവാർഡ് ജേതാക്കളെ ആദരിച്ചു

0

കേരള സർക്കാരിൻ്റെ 2024 റവന്യു അവാർഡുകളിൽ മികച്ച കലക്ടറേറ്റായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ ജില്ലാ കലക്ടറേറ്റിനും സംസ്ഥാന തല അവാർഡ് നേടിയ ഉദ്യോഗസ്ഥർക്കും തൃശൂർ കലക്ടറേറ്റിൽ ആദരം നൽകി.   റവന്യു, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു.

ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ  അധ്യക്ഷനായി. അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ടി മുരളി സ്വാഗതം ആശംസിച്ചു.

തൃശൂർ കൾച്ചറൽ ക്യാപിറ്റൽ മാരത്തോൺ 42.195 കിലോമീറ്റർ നാല് മണിക്കൂർ ആറ് മിനിട്ടു കൊണ്ട് ഫിനിഷ് ചെയ്ത ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യനു മന്ത്രി കെ. രാജൻ ഉപഹാരം നൽകി.

സംസ്ഥാന തല റവന്യു അവാർഡുകൾ നേടിയ ഡെപ്യുട്ടി കളക്ടർമാരായ ഡോ. എം സി റെജിൻ, അമൃതവല്ലി ഡി., തഹസിൽദാർമാരായ സുനിത ജേക്കബ്, ജയന്തി സി ആർ., വില്ലേജ് ഓഫീസർമാരായ അരുൺകുമാർ വി എ., ആഷ ഇഗ്നേഷ്യസ്, സിജു ജോസഫ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. മികച്ച വില്ലേജ് ഓഫീസായി തെരഞ്ഞെടുക്കപ്പെട്ട തൃശൂർ വില്ലേജ് ഓഫീസിനും ഉപഹാരം നൽകി.