മണിപ്പൂരില്‍ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. മുഖ്യമന്ത്രി ബിരേന്‍ സിംഗ് രാജിവെച്ച ഒഴിവില്‍ പകരം മുഖ്യമന്ത്രിയെ കണ്ടെത്താനാകാത്ത പ്രതിസന്ധിയെ തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ബിജെപി ശ്രമങ്ങളെല്ലാം തര്‍ക്കത്തിലാണ് അവസാനിച്ചത്. കുക്കി-മെയ്‌തെയ് വിഭാഗങ്ങള്‍ക്ക് ഒരേ പോലെ സ്വീകാര്യനായ വ്യക്തിയെ കണ്ടെത്താന്‍ ബിജെപി കേന്ദ്ര നേതൃത്വത്തിനും ആയില്ല.
60 അംഗ നിയമസഭയില്‍ ബിജെപിക്ക് 37 അംഗങ്ങളാണ് ഉള്ളത്. ഇവരില്‍ 17 പേര്‍ ബീരേന്‍ സിംഗിന് എതിരാണ്. കൂടാതെ സഖ്യകക്ഷിയായ എന്‍പിപിയിലെ ആറ് എംഎല്‍എമാര്‍ രാജിവെക്കുകയും ചെയ്തിരുന്നു. ബീരേന്‍ സിംഗിന് പിന്‍ഗാമിയാകുന്നത് മെയ്‌തെയ് വിഭാഗക്കാരന്‍ തന്നെ ആവുന്നതിനെ കുക്കി വിഭാഗം ശക്തമായി എതിര്‍ക്കുകയാണ്. ഇതോടെയാണ് സമവായ സാധ്യത അടഞ്ഞത്.