കാൽ നൂറ്റാണ്ടിന് മുൻപത്തെ ചിരി വീണ്ടെടുത്ത് തൃശൂർ. അങ്ങനെ സംസ്ഥാന സ്കൂൾ കലോത്സവ കപ്പ് തൃശൂർ കൊണ്ടുവന്നു. 1999 കൊല്ലത്തു നടന്ന കലോത്സവത്തിന് ശേഷം കിട്ടാക്കനി ആയിരുന്ന സ്വർണ കപ്പാണ് ഒടുവിൽ തൃശ്ശൂരിന് സ്വന്തം ആയത്.
1008 പോയിന്റ് നേടിയാണ് തൃശൂർ ജില്ലാ കേരളത്തിന്റെ കലാകിരീടം സ്വന്തമാക്കിയത്. പാലക്കാടാണ് തൊട്ടു പിന്നിൽ. ഒരു പോയിന്റിന്റെ മാത്രം കുറവിലാണ് പാലക്കാടിനു കിരീടം നഷ്ടമായത്. കണ്ണൂർ ജില്ലയാണ് മൂന്നാമത്.
സ്കൂളുകളിൽ ആലത്തൂർ ഗുരുകുലം വീണ്ടും ഒന്നാമതായി. 12ആം തവണയാണ് അവർ സ്കൂൾ ചാമ്പ്യൻമാരാവുന്നത്.