സുരേഷ് ഗോപിയുടെ അധിക്ഷേപം: മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

0

സുരേഷ്ഗോപി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ തുടര്‍ച്ചയായി നടത്തുന്ന അധിക്ഷേപങ്ങളില്‍ കേരള പത്രപ്രവര്‍ത്തക യുണിയന്‍ തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം തൃശൂര്‍ പ്രസ് ക്ലബിനു മുന്നില്‍ നടത്തിയ പ്രതിഷേധം കേരള മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്. സുഭാഷ് ഉദ്ഘാടനം ചെയ്തു.

സുരേഷ് ഗോപി മാധ്യമ പ്രവര്‍ത്തകരോടുള്ള മോശം പെരുമാറ്റം തുടരുന്ന പക്ഷം ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുന്ന കാര്യം ആലോചിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സുരേഷ് ഗോപിയെ നിയന്ത്രിക്കാന്‍ കേന്ദ്രം തയ്യാറാകണമെന്നും ആവശ്യപ്പെട്ടു. പ്രസ് ക്ലബ് പ്രസിഡന്റ് എം.ബി. ബാബു അധ്യക്ഷനായി. കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുന്‍ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീത, പ്രസ് ക്ലബ് ജോയന്റ് സെക്രട്ടറി ബി. സതീഷ്, വൈസ് പ്രസിഡന്റ് അക്ഷിതാ രാജ് എന്നിവര്‍ പ്രസംഗിച്ചു.