HomeKeralaകെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കെയുഡബ്ല്യൂജെ സംസ്ഥാന സമ്മേളനം ലോഗോ പ്രകാശനം ചെയ്തു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ 60 -ാമത് സംസ്ഥാന സമ്മേളനത്തിൻ്റെ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയിൽ നടന്ന ചടങ്ങിൽ സ്വാഗതസംഘം രക്ഷാധികാരി ടി.ജെ വിനോദ് എംഎല്‍എയാണ് പ്രകാശനം നടത്തിയത്.

ടൈംസ് ഓഫ് ഇന്ത്യ കൊച്ചി എഡിഷനിലെ ഗിരീഷ് എം പി ഡിസൈന്‍ ചെയ്ത ലോഗോയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാനത്തെ മാധ്യമ മേഖലയില്‍ നിന്നുള്ളവരില്‍ നിന്ന് മത്സര സ്വഭാവത്തില്‍ ലഭിച്ച 32 എന്‍ട്രികളില്‍ നിന്നാണ് ലോഗോ തെരഞ്ഞെടുത്തത്. ഗിരീഷ് എം പിക്കുള്ള ഉപഹാരം ടി ജെ വിനോദ് സമ്മാനിച്ചു.

കെയുഡബ്ല്യൂജെ എറണാകുളം ജില്ലാ പ്രസിഡൻ്റും സ്വാഗതസംഘം വര്‍ക്കിംഗ് ചെയര്‍മാനുമായ ആര്‍ ഗോപകുമാര്‍ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡൻ്റ് സീമാ മോഹന്‍ലാല്‍, സംസ്ഥാന കമ്മിറ്റി അംഗം ജലീല്‍ അരൂക്കുറ്റി, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍ സി ജി രാജഗോപാല്‍, കണ്‍വീനര്‍ ജെബി പോള്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനർ എം. ഷജില്‍കുമാര്‍ സ്വാഗതവും ജില്ല ജോയിൻ്റ് സെക്രട്ടറി ഷബ്‌ന സിയാദ് നന്ദിയും പറഞ്ഞു. 2024 ഒക്ടോബര്‍ 17 മുതല്‍ 19 വരെ എറണാകുളത്താണ് സംസ്ഥാന സമ്മേളനം.

Most Popular

Recent Comments