ചീഫ് സെക്രട്ടറിതല ചര്‍ച്ച പരാജയം; കേന്ദ്രം ഇടപെടണമെന്ന് കേരളം

0

കര്‍ണാടകം അതിര്‍ത്തി അടച്ച പ്രശ്‌നത്തില്‍ നടന്ന ശ്രമങ്ങള്‍ വിജയം കണ്ടില്ല. രണ്ട് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി കേന്ദ്രം നടത്തിയ ചര്‍ച്ചയാണ് വിഫലമായത്. പ്രശ്‌നത്തില്‍ സമവായം വേണമെന്ന് കേന്ദ്രം നിര്‍ദേശിച്ചപ്പോള്‍ കേന്ദ്രം നേരിട്ട് ഇടപെടണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഹൈക്കോടതി ഇടപെടലിനെ തുടര്‍ന്നാണ് കേന്ദ്രം ചീഫ് സെക്രട്ടറിതല ചര്‍ച്ച നടത്തിയത്.