HomeKeralaസുരേഷ് ഗോപിയുടെ വിജയം, ക്രൈസ്തവ സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

സുരേഷ് ഗോപിയുടെ വിജയം, ക്രൈസ്തവ സഭയെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

തൃശൂരിലെ ബിജെപി വിജയത്തില്‍ അസഹിഷ്ണുത തീരാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. സുരേഷ് ഗോപിയെ സഹായിച്ചവര്‍ അവരുടെ നിലപാട് പരിശോധിക്കണം എന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോഴിക്കോട് സംസാരിക്കുകയായിരുന്നു വിജയന്‍.

ക്രൈസ്തവ സഭ തൃശൂരില്‍ സുരേഷ് ഗോപിയെ സഹായിച്ചു. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് തൃശൂരില്‍ ബിജെപിയെ വിജയിപ്പിച്ചത്. ചില വിഭാഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കി.

കേരളത്തില്‍ ബിജെപി ഒരു സീറ്റില്‍ ജയിച്ചത് ഗൗരവപൂര്‍വം പരിശോധിക്കേണ്ട കാര്യമാണ്. രാജ്യത്ത് അക്രമണം നടത്തുന്നവരെ പിന്തുണച്ചത് ശരിയല്ല. ബിജെപിയെ പിന്തുണച്ചവര്‍ നിലപാട് ശരിയാണോ എന്ന് പരിശോധിക്കണം.

മുസ്ലീംലീഗിന് മുഖം നഷ്ടപ്പെട്ടു. ജമാ അത്ത് ഇസ്ലാമിയുടേയും എസ്ഡിപിഐയുടേയും മുഖമായി ലീഗിന്. നാല് വോട്ടിന് വേണ്ടി കൂട്ടു കൂടാന്‍ പറ്റാത്തവരുമായി ചങ്ങാത്തമായി. കേരളത്തില്‍ കോണ്‍ഗ്രസ്-ബിജെപി സമവായത്തിലാണെന്നും ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഎം ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Most Popular

Recent Comments