HomeFilm'അമ്മ'യുടെ അമരക്കാരൻ മൂന്നാമതും മോഹൻലാൽ

‘അമ്മ’യുടെ അമരക്കാരൻ മൂന്നാമതും മോഹൻലാൽ

മലയാള സിനിമാ താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡണ്ടായി മൂന്നാമതും മോഹൻലാൽ. എതിരില്ലാതെയാണ് മോഹൻലാൽ പ്രസിഡണ്ടായത്.

മോഹന്‍ലാല്‍ പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നില്ലെങ്കിൽ സംഘടനയില്‍ ചേരിതിരിവ് രൂക്ഷമാകുമെന്ന സൂചനയുണ്ടായിരുന്നു. അതിനാൽ മുതിർന്ന താരങ്ങളുടെ നിർബന്ധത്തിന് മോഹൻലാൽ വഴങ്ങുകയായിരുന്നു.  മമ്മൂട്ടി ഉള്‍പ്പെടെയുളളവരും മോഹന്‍ലാലുമായി സംസാരിച്ചിരുന്നു.

ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡൻ്റ് സ്ഥാനങ്ങളിലേക്ക് മത്സരം നടക്കും. ഇക്കുറി ഇടവേള ബാബു മത്സരത്തിന് ഇല്ല.  25 വര്‍ഷത്തോളമായി സംഘടനയുടെ വിവിധ ഭാരവാഹിത്വം വഹിച്ച വ്യക്തിയാണ് അദ്ദേഹം. പിന്തുണ കുറഞ്ഞതാണ് ഇടവേള ബാബുവിന് തിരിച്ചടിയായത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ദീഖ്, കുക്കു പരമേശ്വന്‍, ഉണ്ണി ശിവപാല്‍ എന്നിവര്‍ മത്സരിക്കും. വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് ജഗദീഷ്, മഞ്ജു പിള്ള, ജയന്‍ ചേര്‍ത്തല എന്നിവർ ഏറ്റുമുട്ടും.

Most Popular

Recent Comments