മരണം 8, ബംഗാള്‍ ട്രെയിന്‍ അപകടത്തില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതം

0

പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം 8 ആയി. കാഞ്ചന്‍ഗംഗ എക്‌സ്പ്രസും, ഗുഡ്‌സ് ട്രെയിനുമാണ് അപകടത്തില്‍ പെട്ടത്.

മരണത്തിന് പുറമെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇതുവരെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. ബോഗികളില്‍ ഇനിയും കുടുങ്ങി കിടക്കുന്നവരുണ്ടാകാം എന്ന സംശയത്തില്‍ പരിശോധന ഊര്‍ജിതമാക്കിയിട്ടുണ്ട്. രാവിലെ 8. 50 ഓടെയാണ് അപകടം.

ന്യുജയ്പാല്‍പുരി സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട കാഞ്ചന്‍ഗംഗ എക്‌സ്പ്രസ് ട്രെയിനിൻ്റെ പിന്‍ഭാഗത്ത് ഗുഡ്‌സ് ട്രെയിന്‍ വന്നിടിക്കുകയായിരുന്നു. രക്ഷാപ്രവര്‍ത്തനം ശക്തമായി നടത്താനുള്ള ഏര്‍പ്പാടുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവും സ്ഥിതിഗതികള്‍ നിരീക്ഷിച്ച് നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്.