മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ മനോജ് തെക്കേടത്തിൻ്റെ പുതിയ നോവൽ രാപ്പറുദീസ ശനിയാഴ്ച പ്രകാശനം ചെയ്യും. വേറിട്ട ചിന്തകളും വ്യഖ്യാനവുമായി മലയാളത്തിൽ പുതിയൊരു ആശയത്തിന് നാമ്പിടുന്നതാണ് പ്രമേയം.
മരണ ശേഷം ആത്മാക്കളാകുന്നവരുടെ ആകുലതകളും വ്യാകുലതകളും സാധാരണക്കാർക്കും മനസ്സിലാകുന്ന ഭാഷയിലാണ് രാപ്പറുദീസയിൽ വിവരിക്കുന്നത്. ഇതോടൊപ്പം കേരള സമൂഹത്തേയും രാഷ്ട്രീയത്തേയും സംഭവ വികാസങ്ങളേയും വരച്ചിടുകയും ചെയ്യുന്നു.
ജൂൺ 15 ശനിയാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് തൃശൂർ പ്രസ് ക്ലബ് ഹാളിലാണ് പ്രകാശന ചടങ്ങ്. ജി ആർ ഇന്ദുഗോപൻ പ്രകാശനം നിർവഹിക്കും. എം ഡി രാജേന്ദ്രൻ തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. കോഴിക്കോട് കൂടരഞ്ഞി സ്വദേശിയാണ് മനോജ് തെക്കേടത്ത്.