ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ്

0

മലയാള സിനിമ സംവിധായകന്‍ ഒമര്‍ ലുലുവിനെതിരെ ബലാത്സംഗ കേസ് ഫയല്‍ ചെയ്തു. യുവനടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്. സിനിമയില്‍ അവസരം നല്‍കാം എന്ന് വാഗ്ദാനം നല്‍കി നിരവധി തവണ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

പരാതിയില്‍ കേസെടുത്ത പൊലീസ് യുവനടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ജനുവരി മുതല്‍ ഏപ്രില്‍ വരെ വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. ഇയാള്‍ക്കെതിരെ പലരും ആരോപണം ഉന്നയിച്ചിട്ടുണ്ടെങ്കിലും ആദ്യമായാണ് പരാതി വരുന്നതും കേസ് എടുക്കുന്നതും.