HomeKeralaപാവറട്ടിയിൽ ലോൺ, ലൈസൻസ് മേള

പാവറട്ടിയിൽ ലോൺ, ലൈസൻസ് മേള

കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 2023-24 വർഷം സംരംഭക വർഷം 2.0 ആയി പ്രഖ്യാപിച്ചിട്ടുളളതാണ്. ഇതിൻ്റെ ഭാഗമായി പാവറട്ടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സംരംഭകർക്ക് ലോൺ, ലൈസൻസ്, സബ്സിഡി മേള നടത്തുന്നു. ജനുവരി 30 ചൊവ്വാഴ്ച രാവിലെ 10 ന് പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് പരിപാടി.

മേളയിൽ വെച്ച് വായ്പ അനുവദിക്കൽ, വായ്പ അപേക്ഷകൾ സ്വീകരിക്കൽ, പഞ്ചായത്ത് ലൈസൻസ് അനുവദിക്കൽ, അപേക്ഷ സ്വീകരിക്കൽ എന്നിവ ഉണ്ടാകും. കൂടാതെ വ്യവസായങ്ങൾക്ക് ആവശ്യമായ അനുമതി പത്രങ്ങൾ നിയമാനുസൃതം  ലഭ്യമാക്കുന്നതാണ്.

തൊഴിലുറപ്പ് പദ്ധതി പബ്ലിക്ക് ഹിയറിംഗ്

പാവറട്ടി ഗ്രാമപഞ്ചായത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി പബ്ലിക് ഹിയറിംഗ് നടത്തുന്നു. ജനുവരി 30 ന് രാവിലെ 11ന് ഗ്രാമ പഞ്ചായത്ത് ഹാളിലാണ് പരിപാടി.

ഫയൽ പരിശോധനയും ഫീൽഡ് പരിശോധനയും പൂർത്തിയാക്കുകയും വാർഡുകളിൽ തൊഴിൽ ഗ്രാമസഭകൾ ചേർന്നതിനു ശേഷമാണു പബ്ലിക് ഹിയറിംഗ് നടത്തുന്നത്. എല്ലാവർക്കും പങ്കെടുക്കുന്നതിന് അവസരമുണ്ടെന്നും പഞ്ചായത്ത് സെക്രട്ടറി ഷിബുദാസ് കൊമ്മേരി അറിയിച്ചു.

Most Popular

Recent Comments