സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കൂടുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം നൂറിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 128 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം നിലവില്‍ 3128 ആണ്. ഇന്നലെ രോഗം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രാജ്യത്താകെ ഇന്നലെ 312 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ അതില്‍ 128 ഉം കേരളത്തിലാണ് എന്നത് ആശങ്കയുണ്ടാക്കുന്നതാണ്.
നിലവില്‍ രാജ്യത്തെ രോഗികളില്‍ 77 ശതമാനവും കേരളത്തിലാണ്. മഹാരാഷ്ട്രയാണ് രണ്ടാമത്. ഇന്നലെ 50 പേര്‍ക്ക് അവിടെ രോഗം സ്ഥിരീകരിച്ചു.
കേരളവുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങള്‍ ജാഗ്രത കൂട്ടി. പരിശോധന കൂടാതെ ആരെയും പ്രവേശിപ്പിക്കുന്നില്ല. കൂടാതെ ബോധവത്ക്കരണവും സജീവമാക്കിയിട്ടുണ്ട്. മലയാളികളായ വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.