ലോകസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലാതല മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള സംസ്ഥാനതല പരിശീലന പരിപാടി സംഘടിപ്പിച്ചു. സംസ്ഥാന ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ആൻ്റ് അഡീഷണല്‍ സിഇഒ സി. ശര്‍മിള ഉദ്ഘാടനം ചെയ്തു.
2024 ലോകസഭ തിരഞ്ഞെടുപ്പിന് ജില്ലാതലത്തില്‍ പരിശീലനം നയിക്കുന്നതിനായി അഞ്ച് തീമുകളിലായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാനത്തെ 150 ജില്ലാതല മാസ്റ്റര്‍ ട്രെയ്‌നെര്‍മാര്‍ക്ക് തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലെ അഞ്ച് വേദികളിലായി പരിശീലനം നല്‍കി. കൃത്യതയുള്ള പരിശീലന പരിപാടികള്‍ നടക്കുന്നത് ഏറ്റവും കൃത്യമായ തെരഞ്ഞെടുപ്പിന് കാരണമാകുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ പറഞ്ഞു.
തൃശ്ശൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ അധ്യക്ഷനായി. അഡീ സിഇഒ പി. കൃഷ്ണദാസന്‍, ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) എം.സി. ജ്യോതി, സെക്ഷന്‍ ഓഫീസര്‍ ജനറല്‍ സിഇഒ ഓഫീസ് ആര്‍.വി ശിവലാല്‍, സെക്ഷന്‍ ഓഫീസര്‍ എസ്.ആര്‍ അരുണ്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.