കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ സൗദി അറേബ്യയില്‍ നടപ്പാക്കുന്നത് സമാനതകളില്ലാത്ത മാറ്റം. അടിമുടി യാഥാസ്ഥിതിക ചിന്തയില്‍ കഴിഞ്ഞിരുന്ന സൗദി ഇന്ന് സ്വാതന്ത്യത്തിൻ്റേയും ശാസ്ത്ര ചിന്തയുടേയും വഴിയിലാണ്. ഏറ്റവും ഒടുവിലായി വന്നതാണ് സൗദിയില്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് ആശ്രയിക്കുക ഇനി ഗ്രിഗോറിയന്‍ കലണ്ടര്‍ ആകുമെന്ന പ്രഖ്യാപനം.
നിലവില്‍ ഹിജ്‌റി കലണ്ടര്‍ അടിസ്ഥാനം ആക്കിയായിരുന്നു സൗദിയില്‍ കാര്യങ്ങളെല്ലാം നടത്തിയിരുന്നത്. ഇസ്ലാമിക ശരിയത്ത് അനുസരിച്ചുള്ള ആചാരങ്ങള്‍ക്കും ഔദ്യോഗിക കാര്യങ്ങള്‍ക്കും എല്ലാം ഹിജ്‌റി ആയിരുന്നു അടിസ്ഥാനം.
പിന്നീട് ഹിജ്‌റിയും ഗ്രിഗോറിയന്‍ കലണ്ടറും രാജ്യത്ത് ആശ്രയിച്ചു തുടങ്ങി. എന്നാല്‍ ഔദ്യോഗിക പ്രഖ്യാപനം വന്നില്ലായിരുന്നു. പുതിയ പ്രഖ്യാപനം അനുസരിച്ച് രാജ്യത്തെ എല്ലാ ഔദ്യോഗിക നടപടി ക്രമങ്ങളും ഇടപാടുകളും ഇനി ഗ്രിഗോറിയന്‍ കലണ്ടറിൻ്റെ അടിസ്ഥാനത്തിലായിരിക്കും. മന്ത്രിസഭ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. എന്നാല്‍ ഇസ്ലാമിക ശരീയത്ത് അടിസ്ഥാനമാക്കിയുള്ള ആചാരങ്ങളും മറ്റും ഹിജ്‌റി കലണ്ടര്‍ പ്രകാരവും ആയിരിക്കും.