പ്രവീൺകുമാറിൻ്റെ നിര്യാണത്തിൽ അനുശോചിച്ചു

0

ദേശാഭിമാനി ചീഫ് ഫോട്ടോഗ്രാഫർ കെ.എസ്. പ്രവീൺകുമാറിൻ്റെ അകാല വിയോഗത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ അഗാധമായ ദുഖവും അനുശോചനവും അറിയിച്ചു. ഫോട്ടോഗ്രാഫിക് മികവിനാൽ മലയാള മാധ്യമ മേഖലയിൽ സ്വന്തം പേര് അടയാളപ്പെടുത്തിയ പ്രവീണിൻ്റെ അകാല വിയോഗം കുടുംബാംഗങ്ങൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ഒരു പോലെ കനത്ത ആഘാതമാണ്.

കേരളമാകെ ചർച്ചയായ നിരവധി ഫോട്ടോകളുടെ ബൈലൈനും കെ എസ് പ്രവീൺകുമാർ എന്നായിരുന്നു. സംസ്ഥാനത്താകെ വലിയ സൗഹൃദ വലയമുളള പ്രവീൺ പത്രപ്രവർത്തക യൂണിയനിലും സജീവമായിരുന്നു. ജി വി രാജ സ്പോർട്സ് അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. പ്രവീണിൻ്റെ കുടുംബത്തിൻ്റെയും സുഹത്തുക്കളുടെയും ദുഖത്തിൽ യൂണിയനും പങ്കുചേരുന്നു. പ്രവീണിൻ്റെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായും കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റി അറിയിച്ചു.